പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ബോബി ഷിബു

പ്രസിഡണ്ട്

ജോർജ്ജ് ഫിലിപ്പ്

വൈസ് പ്രസിഡണ്ട്

നിസാറ ബീഗം

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയർപേഴ്സൺ

ജെയിംസ് സെബാസ്റ്റ്യൻ

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാന്‍

ആയിഷാബി ടി പി

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍പേഴ്സൺ

സുരേഷ് കുമാർ കെ

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല - കോഴിക്കോട്

താലൂക്ക് - താമരശ്ശേരി

വില്ലേജ് - കൂടരഞ്ഞി

നിയമസഭ മണ്ഡലം - തിരുവമ്പാടി

ലോകസഭ മണ്ഡലം - വയനാട്

വിസ്തീർണ്ണം - 98.21 ച കി മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൂടരഞ്ഞിയില്‍ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബര്‍ 24 ന് ആണ്. പനക്കച്ചാല്‍ മലമുകളിലും മറ്റും അതിനു മുമ്പ് ആദിവാസികള്‍ അധിവസിച്ചിരുന്നു. കൂടരഞ്ഞിയുടെ കുടിയേറ്റ ചരിത്രം സാഹസികരും, ദൃഢചിത്തരും ത്യാഗികളുമായ ഒരു ജനതയുടെ ആവേശം ജനിപ്പിക്കുന്ന കഥയാണ്. ഇരുവഞ്ഞിപ്പുഴയോട് കൂടിച്ചേരുന്ന പുഴയുടെ നീര്‍തടപ്രദേശമായ കൂടരഞ്ഞിയുടെ പേര്‍ വന്നത് അങ്ങനെയാണെന്ന് പഴമക്കാര്‍ പറയുന്നു. 1948-ല്‍ 125 ഓളം കുടുംബങ്ങള്‍ കൂടരഞ്ഞി പ്രദേശത്ത് താമസിച്ചിരുന്നതായി ലഭ്യമായ രേഖകളില്‍ കാണുന്നു.

കൂടുതൽ വായിക്കുക