ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൂടരഞ്ഞിയില്‍ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബര്‍ 24 ന് ആണ്. പനക്കച്ചാല്‍ മലമുകളിലും മറ്റും അതിനു മുമ്പ് ആദിവാസികള്‍ അധിവസിച്ചിരുന്നു. കൂടരഞ്ഞിയുടെ കുടിയേറ്റ ചരിത്രം സാഹസികരും, ദൃഢചിത്തരും ത്യാഗികളുമായ ഒരു ജനതയുടെ ആവേശം ജനിപ്പിക്കുന്ന കഥയാണ്. ഇരുവഞ്ഞിപ്പുഴയോട് കൂടിച്ചേരുന്ന പുഴയുടെ നീര്‍തടപ്രദേശമായ കൂടരഞ്ഞിയുടെ പേര് വന്നത് അങ്ങനെയാണെന്ന് പഴമക്കാര്‍ പറയുന്നു. 1948-ല്‍ 125 ഓളം കുടുംബങ്ങള്‍ കൂടരഞ്ഞി പ്രദേശത്ത് താമസിച്ചിരുന്നതായി ലഭ്യമായ രേഖകളില്‍ കാണുന്നു.
കൂടുതൽ വായിക്കുക